ഇന്ന് (ചൊവ്വാഴ്ച്ച )63ചിത്രങ്ങൾ,മത്സരചിത്രങ്ങളിൽ ജെല്ലിക്കട്ടും

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് വൈവിധ്യങ്ങളുടെ 63 സിനിമാക്കാഴ്ചകൾ.പെർസിമ്മൺസ് ഗ്രൂ , ബോറിസ് ലോജ്കൈൻറെ കാമിൽ ,ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനം മുഖ്യ വേദിയായ ടാഗോറിൽ  ഇന്ന് നടക്കും.ഇതുൾപ്പടെ ഒൻപത് മത്സര ചിത്രങ്ങളുടെ പ്രദർശനമാണ് ഇന്നുള്ളത്.

ബ്രെറ്റ് മൈക്കിൾ ഇൻസിന്റെ ഫിലാസ് ചൈൽഡ്,മൈക്കിൾ ഇദൊവിന്റെ ദി ഹ്യൂമറിസ്‌റ്, അലൻ ഡബർട്ടണിന്റെ പാക്കററ്റ്, മാർക്കോ സ്‌കോപ്പിന്റെ ലെറ്റ് ദെയർ ബി ലൈറ്റ് എന്നീ ചിത്രങ്ങളുടെ  അവസാന പ്രദർശനവും ഇന്നുണ്ടാകും.

ഫെർണാണ്ടോ സോളാനസിന്റെ നാലുമണിക്കൂർ ദൈഘ്യമുള്ള ചിത്രമായ  അവർ ഓഫ് ദി ഫർനസിന്റെ  ആദ്യ ഭാഗം വൈകിട്ട് 6.30 ന്  നിളയിൽ പ്രദർശിപ്പിക്കും.ജയ്‌റോ ബുസ്തമെന്റെ സ്വവർഗാനുരാഗികളുടെ പ്രശ്നങ്ങൾ ചിത്രീകരിച്ചമാസ്റ്റർപീസ് ചിത്രം ട്രമേർസ് ഉൾപ്പടെ ലോകസിനിമ വിഭാഗത്തിൽ 29 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക.

‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ ഉയരെ,ഇഷ്ക് ,ഉണ്ട എന്നിവ  ഉൾപ്പടെ ഏഴ് ചിത്രങ്ങൾ പ്രദർശനത്തിനെത്തും.ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ അഭിഷേക് ഷാഹ്‌യുടെ ഹെല്ലരോ,സമീർ വിദ്വാൻറെ ആനന്ദി ഗോപാൽ,അതനു ഘോഷിന്റെ വിത്ത് ഔട്ട് സ്ട്രിങ്‌സ്, എന്നിവയും പ്രദർശിപ്പിക്കും.

കശ്മീരിനെകുറിച്ച് സിനിമയെടുത്താൽ ഭീകരരായി ചിത്രീകരിക്കും :അശ്വിന്‍ കുമാര്‍

കശ്മീരിനെ കുറിച്ച്  സിനിമ എടുക്കുന്നവരെ  തിരക്കഥാ രചന മുതല്‍ സെന്‍സറിങ് വരെയും അനുമതിനല്കുന്നവർ തീവ്രവാദികളായിണ് ചിത്രീകരിക്കുകയെന്ന് ‘നോ ഫാദേഴ്സ് ഇന്‍ കശ്മീരിന്റെ’സംവിധായകന്‍ അശ്വിന്‍ കുമാര്‍.ചിത്രത്തിന്റെ പ്രദര്‍ശനത്തിനു  ശേഷം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കശ്മീര്‍ പോലെയുള്ള സെൻസിറ്റാവായ വിഷയങ്ങൾ പ്രമേയമാക്കി ഇന്ത്യയില്‍ സിനിമ നിര്‍മിക്കുക എന്നത് എളുപ്പമല്ല.കശ്മീരിലെ ശരി തെറ്റുകളെക്കുറിച്ച് നേരിട്ട് പഠിക്കാതെ സോഷ്യൽ മീഡിയകളിലൂടെ ഒരാളെ ഹീറോയായും വില്ലനായും ചിത്രീകരിക്കുന്നത്  ആര്‍ക്കും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷിക്കാം

24-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം.ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര,ടെലിവിഷന്‍ രംഗത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും പത്ര ഫോട്ടോഗ്രാഫർമാർക്കും ദൃശ്യ മാധ്യമങ്ങളിലെ വീഡിയോ ഗ്രാഫർമാർക്കും  റേഡിയോ,ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടുകളുടെ പകര്‍പ്പു സഹിതം അപേക്ഷിക്കാം.ഡിസംബര്‍ 12 ന് വൈകിട്ട് ആറിനു മുൻപ് ടാഗോര്‍ തിയേറ്ററിലെ മീഡിയ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. ദൃശ്യ- ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്),ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmediaawards2019@gmail.com ലും അച്ചടി മാധ്യമ പ്രവർത്തകർ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പും (3 എണ്ണം) മാണ് സമര്‍പ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9544917693,7907565569

Share