പുറത്താക്കാമെങ്കിലും രാജ്യസ്നേഹത്തെ നശിപ്പിക്കാനാകില്ലെന്നു ശില്പ കൃഷ്ണ ശുക്ല

രാജ്യത്ത് നിന്നും പൗരന്മാരെ വേര്‍പെടുത്താമെങ്കിലും,അവരിൽ നിന്നും രാജ്യത്തെ വേര്‍പെടുത്താന്‍ കഴിയില്ലെന്ന് പ്രസിദ്ധ സംവിധായിക ശില്പ കൃഷ്ണ ശുക്ല.രാജ്യത്തിനകത്തും പുറത്തും താമസിക്കുന്നവർക്ക് രാജ്യസ്നേഹം ഉണ്ടെന്നും അവരെല്ലാം ഇന്ത്യയെന്ന വികാരം ഉൾകൊള്ളുന്നവരാണെന്നും അവർ പറഞ്ഞു.രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചു നടന്ന മീറ്റ് ദ ഡയറക്റ്റർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ.

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമകൾക്ക് വേണ്ട പ്രോത്സാഹനം നൽകാൻ തിയേറ്ററുകളും നിർമ്മാതാക്കളും തയ്യാറാകുന്നില്ലെന്ന് കാന്തന്‍ ദി ലവര്‍ ഓഫ് കളറിന്റെ സംവിധായകൻ ഷെരിഫ് സി പറഞ്ഞു.സംസ്ഥാന അവാർഡ് ലഭിച്ചിട്ടും തന്റെ സിനിമയും ആ വെല്ലുവിളി നേരിടുന്നതായും അദ്ദേഹം പറഞ്ഞു.

തായ്ലന്‍ഡ് സംവിധായകന്‍  ടോം വാളെര്‍, സന്തോഷ് മണ്ടൂര്‍,സൗദ ഷെരീഫ്,ലളിത് പ്രഭാകര്‍ ബഥനെ, ഫിയേലാസ് ചൈല്‍ഡിന്റെ സഹ നിര്‍മാതാവ് ഡാനി ബസ്റ്റര്‍,അക്കാദമി ചെയർമാൻ കമൽ ,മീരാസാഹേബ് തുടങ്ങിയവർ പങ്കെടുത്തു.

Share