പ്രേക്ഷകരെ മുൾമുനയിൽ നിറുത്താൻ മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ഡോർലോക്ക്

 

പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പര്യം മുൻനിറുത്തി രാജ്യാന്തര ചലച്ചിത്ര മേളയിൽ  ഉൾപ്പെടുത്തിയിട്ടുള്ള  മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ഇത്തവണ  ലീ ക്വാണിന്റെ  ഡോർലോക്ക് എന്ന ചിത്രം പ്രദർശിപ്പിക്കും.

ഏകാകിയായ ക്യുങ് മിന്റെ അപ്പാർട്ട്മെന്റെിൽ ഒരു അപരിചിതൻ നടത്തുന്ന കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം.നെഞ്ചിടിപ്പിന്റെ വേഗം കൂട്ടുന്ന രംഗങ്ങളും വിസ്മയിപ്പിക്കുന്ന സസ്‌പെൻസും കോർത്തിണക്കിയ ചിത്രം സ്ത്രീകളുടെ അരക്ഷിത ജീവിതം കൂടിയാണ് ചർച്ച ചെയ്യുന്നത്.

ദക്ഷിണ കൊറിയയിൽ തരംഗമായ ഈ സിനിമ മികച്ച സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ ഇതിനകം ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.ചലച്ചിത്ര മേളയിലെ  തുറന്ന വേദിയായ നിശാഗന്ധിയിലാണ് ഡോർ ലോക്കിന്റെ പ്രദർശനം.

Share