മായിഘട്ട് മാതൃത്വത്തിനുള്ള സല്യൂട്ട് – ആനന്ദ് മഹാദേവന്
ഉരുട്ടിക്കൊലയെ കുറിച്ച് മലയാളത്തില്‍ തന്നെ ചിത്രം എടുക്കുവാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് സ്വീകരിക്കാൻ നിര്‍മാതാക്കള്‍ തയ്യാറായില്ലന്നു മായിഘട്ട് ക്രൈം നമ്പര്‍ 103/2005 ന്റെ സംവിധായകൻ ആനന്ദ് മഹാദേവൻ .ആരെങ്കിലും തയ്യാറായാല്‍ ചിത്രം മലയാളത്തില്‍ എടുക്കാൻ താല്പര്യമുണ്ടെന്നും ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം പ്രേക്ഷകരുമായി സംവദിക്കവേ അദ്ദേഹം പറഞ്ഞു.
മായിഘട്ടിലൂടെ ഒരമ്മയുടെ ദുഃഖത്തേയും , പോലീസിന്റെ അക്രമ വാസനയേയും തുറന്നു കാട്ടാനാണ് താൻ ശ്രമിച്ചത് .നീതിയും ന്യായവും അന്യമാകുന്ന കാലത്ത് നീതിക്ക് വേണ്ടിയുള്ള ഒരമ്മയുടെ പോരാട്ടത്തിന്റെ വിജയമാണ് തന്റെ സിനിമയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന തന്റെ മകന്റെ കൊലപാതകത്തിന്റെ സിനിമാക്കാഴ്ചക്ക് സാക്ഷിയാകാൻ പ്രഭാവതിയമ്മ തന്നെ സംവിധായകനൊപ്പം എത്തിയിരുന്നു.തിങ്കളാഴ്ച്ച രാവിലെ 9.30 ന് കൃപയിലും ബുധനാഴ്ച്ച അജന്താ തിയേറ്ററിൽ ഉച്ച കഴിഞ്ഞു 3.15 നും ചിത്രത്തിന്റെ പുനഃ പ്രദർശനം നടക്കും.
ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ 13 വര്‍ഷത്തെ നിയമപോരാട്ടമാണ് സിനിമയുടെ പ്രമേയം.സിങ്കപ്പൂര്‍ മേളയില്‍ മികച്ച സിനിമ ,എഡിറ്റിംഗ് ,ഛായാഗ്രഹണം എന്നിവയ്ക്കും ,ഗോവന്‍ മേളയില്‍ മികച്ച നടിക്കും ഉള്ള പുരസ്കാരം സിനിമ സ്വന്തമാക്കിയിരുന്നു.
സിനിമയിൽ കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂർണതയിൽ എത്തിക്കുന്ന മാര്‍ഗമാണ് ശബ്ദമെന്ന് റസൂല്‍ പൂക്കുട്ടി
ചലച്ചിത്രങ്ങളില്‍ കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂർണതയിൽ എത്തിക്കുന്ന മാര്‍ഗമാണ് ശബ്ദമെന്ന് റസൂല്‍ പൂക്കുട്ടി.ശബ്ധത്തിന്റെ പൂർണതയ്ക്കു വേണ്ടി വിദേശചിത്രങ്ങളെ അനുകരിക്കുന്നതിനേക്കാൾ പ്രാദേശിക സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബ്ദവും അതിന്റെ ആസ്വാദനവും വ്യക്തി കേന്ദ്രീകൃതമാണ്.സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ശബ്ദ മിശ്രണം സിനിമക്ക് വേണ്ട സൗന്ദര്യം ഉറപ്പു നല്‍കുന്നതായി ശബ്ദ സംവിധായകൻ ഹരികുമാര്‍ പറഞ്ഞു.കണ്ണടച്ചാലും ശബ്ദം നിങ്ങളെ സിനിമ കാണിക്കും അത് തന്നെയാണ് ശബ്ദത്തിന്റെ സൗന്ദര്യവും എന്ന് ഗീത ഗൊരപ്പ അഭിപ്രായപ്പെട്ടു.സിങ്ക് സൗണ്ട് വിദഗ്ദ്ധന് ബോബി ജോൺ,ബി കൃഷ്ണനുണ്ണി എന്നിവരും