രാജ്യാന്തര ചലച്ചിത്ര മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും,പാസ്‌ഡ്‌ ബൈ സെൻസർ ഉദ്ഘാടന ചിത്രം

 

ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.നിശാഗന്ധിയിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാകും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിആകും.ചടങ്ങിൽ മലയാളത്തിന്റെ പ്രിയനായിക ശാരദയെ ആദരിക്കും.ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് ഡോ .ശശി തരൂർ എം പി മേയർ കെ.ശ്രീകുമാറിന് നൽകി പ്രകാശനം ചെയ്യും.ഫെസ്റ്റിവൽ ബുള്ളറ്റിൻ  വി കെ പ്രശാന്ത് എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനു നൽകി പ്രകാശിപ്പിക്കും.കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ,കെ ടി ഡി സി ചെയർമാൻ എം വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന്  ഉദ്ഘാടന ചിത്രമായ പാസ്‌ഡ്‌ ബൈ സെൻസർ പ്രദർശിപ്പിക്കും.ഷെർഹത്ത് കരാസ് ലാൻ സംവിധാനം ചെയ്ത ഈ തുർക്കി ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്.ഒരു ജയിൽ ജീവനക്കാരന് ലഭിക്കുന്ന കത്തും അതെഴുതിയ വനിതയോട് ഉണ്ടാകുന്ന അടുപ്പവും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.

Share