സിനിമയിലൂടെ മാത്രം സാമൂഹിക മാറ്റങ്ങൾ  സാധ്യമല്ലന്ന് ഖൈരി ബെഷാര

രാജ്യാന്തര ചലച്ചിത്രമേള ഷെഡ്യൂള്‍, ഡിസംബര്‍ 11 (ബുധന്‍)

(കൈരളി) രാവിലെ 9.00 ന് ഗസ്റ്റ് ഓഫ് ഓണര്‍, 11.30 ന് ആനി മാനി, 3.00 ന് മാര്‍ഗി ആന്‍ഡ് ഹേര്‍ മദര്‍, 6.00 ന് എ മൈനര്‍ ഇന്‍കണ്‍വീനിയന്‍സ്

(ശ്രീ) രാവിലെ 9.15 ന് സോങ്സ് ഫ്രം ദി സെക്കന്‍ഡ് ഫ്ളോര്‍, 12.00 ന് ജൊവാന്‍ ഓഫ് ആര്‍ക്ക്, 3.15 ന് നെയിംസ് അണ്‍നോണ്‍, 6.15 ന് ദി പരേഡ്, 8.45 ന് എ ജേര്‍ണി ടു ദി ഫ്യുമിഗേറ്റഡ് ടൗണ്‍സ്

(നിള) രാവിലെ 9.30 ന് ഫ്യൂനറല്‍സ് റൈറ്റ്സ്, 11.45 ന് എ ഗേള്‍ ഫ്രം ഹുനാന്‍, 3.30 ന് മൊസൈക്ക് പോര്‍ട്രെയ്റ്റ്, 6.30 ന് മൂണ്‍ഡോഗ്, 9.00 ന് കാപ്പിറ്റല്‍

(കലാഭവന്‍) രാവിലെ 9.15 ന് റോസി, 11.45 ന് ആക്സോണ്‍, 3.15 ഹൈഫ സ്ട്രീറ്റ്, 6.15 ന് മാര്‍ക്കറ്റ്, 8.45 ന് ടു ബാര്‍ വണ്‍

(ടാഗോര്‍) രാവിലെ 9.00 ന് ദി ട്രൂത്ത്, 11.30 ന് ദി ക്വില്‍റ്റ്, 2.15  ന് പാരാസൈറ്റ്, 6.00 ന് ദി വൈല്‍ഡ് ഗൂസ് ലെയ്ക്ക്, 8.30 ന് എ ടെയില്‍ ഓഫ് ത്രീ സിസ്റ്റേഴ്സ്

( നിശാഗന്ധി) വൈകീട്ട് 6.00 ന് പെയിന്‍ ആന്‍ഡ്  ദി ഗ്ലോറി, 8.30 ന് സോറി വീ മിസ്ഡ് യൂ, 10.30 ന് അഡള്‍ട്ട്സ് ഇന്‍ ദി  റൂം

(ധന്യ) രാവിലെ 9.30 ന് ജെല്ലിക്കെട്ട്, 12.00 ന് കാസില്‍ ഓഫ് ദി ഡ്രീംസ് , 3.00 ന് മൈ ഡിയര്‍ ഫ്രണ്ട്, 6.00 ന് ദി ഗോള്‍ഡന്‍ ഗ്ലോവ്, 8.30 ന് കാമില്‍

(രമ്യ) രാവിലെ 9.45 ന് ആഗസ്റ്റ്, 12.15 ന് മാല്‍പാസോ, 3.15 ന് സ്റ്റിച്ച്സ്, 6.15 ന് മത്തിയാസ് ആന്‍ഡ് മാക്സിം, 8.45 ന് ഗോള്‍ഡന്‍ യൂത്ത്

(ന്യൂ 1 )  രാവിലെ 9.15 ന് വിസിലേഴ്സ്, 11.45 ന് ബൈ ദി ഗ്രേസ് ഓഫ് ഗോഡ്, 2.45 ന് ആഡം, 5.45 ന് റാത്ത് , 8.15  ന് സോ ലോങ് മൈ സണ്‍

(ന്യൂ 2) രാവിലെ 9.30 ന് റൈസ്, 12.00 ന് നോവ ലാന്‍ഡ്, 3.00 ന് ദി ട്രീ ഹൗസ്, 6.00 ന് നോട്കുറീന്‍, 8.30 ന് സ്റ്റോറീസ് @8

(അജന്ത) രാവിലെ 9.45 ന് ലിവിംഗ് ആന്‍ഡ് നോയിംഗ് യു ആര്‍ അലൈവ്, 12.15 ന് ഉണ്ട, 3.15 ന് ക്രൈം നമ്പര്‍ 103/2005, 6.15 ന് എ പീജിയണ്‍ സാറ്റ് ഓണ്‍ എ ബ്രാഞ്ച് റിഫ്ലെക്ടിംഗ് ഓണ്‍ എക്സിസ്റ്റന്‍സ്, 8.45 ന് വൈറസ്

(ശ്രീ പത്മനാഭ) രാവിലെ 9.30 ന് ലുനാന എ യാക്ക് ഇന്‍ ദി ക്ലാസ് റൂം, 12.00 ന് ബൈ എ ഷാര്‍പ് നൈഫ്, 3.00 ന് ഗോഡ് എക്സിസ്റ്റ്സ് ഹേര്‍ നെയിം ഈസ് പെട്രൂണിയ, 6.00 ഇന്‍ഹേല്‍ എക്സ്ഹേല്‍, 8.30 ന് മാരിഗെല്ല

(കൃപ) രാവിലെ 9.30 ന് ചിക്കുവാരോട്സ്, 12.00 ന് സൈലന്‍സര്‍, 3.00 ന് ബേണിംഗ് ഗോസ്റ്റ്, 6.00 ന് ഫീവര്‍, 8.30 ന് ദി ഫ്യൂനറല്‍

ഇന്ന് (ബുധൻ) പാരസൈറ്റ് ഉൾപ്പടെ 38 സിനിമകളുടെ അവസാന പ്രദർശനം

രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തിയ 63 സിനിമകള്‍.ആദ്യ പ്രദർശനത്തിൽ പ്രേക്ഷക പ്രീതി നേടിയ ബോങ് ജൂണ്‍ ഹോയുടെ പാരസൈറ്റ്,മറിയം ട്യുസാമിയുടെ ആദം, ആനന്ദ് മഹാദേവന്റെ മായി ഘട്ട്:ക്രൈം നമ്പർ 103 / 2005,ഇറാഖി ചിത്രം ഹൈഫാ സ്ട്രീറ്റ് എന്നീ ചിത്രങ്ങൾ ഉള്‍പ്പെടെ 38 സിനിമകളുടെ അവസാന പ്രദര്‍ശനമാണ്  ഇന്ന് നടക്കുക.മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രം ലിഹാഫയുടെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ടാവും. ഇതുള്‍പ്പടെ ഏഴ് മത്സര ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഇന്നുള്ളത്.

വാങ് ഷ്വാഷായുടെ സോ ലോങ്ങ് മൈ സണ്‍,പാവോയുടെ ലുനാന  – എ യാക് ഇന്‍ ദി ക്‌ളാസ്സ്റൂം,മാരിഗല്ല എന്നിവ ഉള്‍പ്പടെ  ലോകസിനിമ വിഭാഗത്തില്‍ 34 സിനിമകള്‍ ആണ് പ്രദര്‍ശിപ്പിക്കുക. ജൂറി ചെയര്‍മാന്‍ ഖൈരി ബെഷാരയുടെ ഡോക്യു-ഫിക്ഷന്‍ വിഭാഗത്തില്‍ പെട്ട മൂണ്‍ ഡോഗും ഇന്ന് വൈകിട്ട് 6:30 ന് നിളയില്‍  പ്രദര്‍ശിപ്പിക്കും. ബെഷാരയെ ഒരു ദിവസം കാണാതാവുകയും,പിന്നീട് അദ്ദേഹം ഒരു ചെന്നായയായി രൂപാന്തരപ്പെടുകയും ചെയ്യുന്നതാണ്ചിത്രത്തിന്റെ പ്രമേയം.

കണ്ടമ്പററി മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ റോയ് ആൻഡേഴ്സ്ൻ സംവിധാനം ചെയ്ത സോങ്‌സ് ഫ്രം ദി സെക്കൻഡ് ഫ്ലോർ,എ പീജിയൻ സാറ്റ് ഓൺ എ ബ്രാഞ്ച് റിഫ്ലെറ്റിങ് ഓൺ എക്സിസ്റ്റൻസ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.രാവിലെ 9.15 ന് ശ്രീയിലും വൈകിട്ട് 6.15 ന് അജന്തയിലുമാണ് പ്രദർശനം.

മലയാള സിനിമകളായ വൈറസ്,രൗദ്രം,ഉയരെ,പനി,സൈലെൻസർ,ഉണ്ട എന്നീ ചിത്രങ്ങളും അക്കോണി  ,മാർക്കറ്റ് എന്നിവയും സീമ പഹ്‌വെയുടെ ദി ഫ്യൂണറലിന്റെയും പ്രദർശനവും  ഇന്നാണ്‌.

സിനിമയിലൂടെ മാത്രം സാമൂഹിക മാറ്റങ്ങൾ  സാധ്യമല്ലന്ന് ഖൈരി ബെഷാര

സിനിമയിലൂടെ മാത്രം സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയില്ലെന്നു രാജ്യാന്തര ചലച്ചിത്ര
മേളയുടെ ജൂറി ചെയർമാൻ ഖൈരി ബെഷാര.സിനിമക്ക് മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനാകും. അത് മുന്നോട്ടു കൊണ്ടുപോകേണ്ടത് സമൂഹത്തിന്റെ കടമയാണ്.വാണിജ്യ സിനിമകളും  ആര്‍ട്ട് സിനിമകളും പരസ്പരപൂരകങ്ങളാണ്. ജീവിതത്തിലെ വൈവിധ്യങ്ങൾ അംഗീകരിക്കുന്നതുപോലെ സിനിമയിലേ ഈ വൈവിധ്യവും അംഗീകരിക്കാൻ  കഴിയണം.സിനിമയിൽ പുത്തൻ പരീക്ഷണങ്ങൾക്കു അവസരമൊരുക്കണമെന്നും പ്രത്യേക അഭിമുഖത്തിൽ  അദ്ദേഹം പറഞ്ഞു .

.തന്റെ  സിനിമകളിലെ പാട്ടുകള്‍ കേവലം ആസ്വാദനത്തിനു മാത്രമല്ല ഈജിപ്ഷ്യന്‍ സംഗീത പൈതൃകത്തിന്റെ തുടര്‍ച്ചയാണ് ജനങ്ങള്‍ സ്വീകരി

Share