24 ാമത് രാജ്യാന്തര ചലച്ചിത്രമേള: ഓണ്‍ലൈന്‍ രജിസ്ട്രേഷന് നവംബര്‍ 12ന് ആരംഭിക്കും
2019 ഡിസംബര്‍ 6 മുതല്‍ 13 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 24 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പൊതുവിഭാഗത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നവംബര്‍ 12ന് രാവിലെ പത്തു മണിക്ക് ആരംഭിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ട സഹായസഹകരണങ്ങള്‍ ചെയ്തുനല്‍കുന്നതിനായി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നതാണ്.1000 രൂപയാണ് പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബര്‍ 26 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 1500 രൂപ അടയ്ക്കേണ്ടിവരും. ചലച്ചിത്ര-ടി.വി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും നവംബര്‍ 15 മുതല്‍ 25 വരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നവംബര്‍ 20 മുതല്‍ 25 വരെയും രജിസ്ട്രേഷന് നടത്താവുന്നതാണ്.