24-ാമത് രാജ്യാന്തര ചലച്ചിത്രമേള സംഘാടകസമിതി രൂപീകരണയോഗം നവംബര്‍ ആറിന്

2019 ഡിസംബര്‍ 6 മുതല്‍ 13 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന 24-ാമത് രാജ്യാന്തര ചലച്ചിത്രമേള വിജയിപ്പിക്കുന്നതിനായി 2019 നവംബര്‍ 6 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ളക്സിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ചേരുന്ന സംഘാടക സമിതി രൂപീകരണയോഗം ബഹു. സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ.എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ശ്രീ. കമല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറിയും ഫെസ്റ്റിവല്‍ എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീ. മഹേഷ് പഞ്ചു സംഘാടകസമിതി പാനല്‍ അവതരണം നടത്തും. വൈസ് ചെയര്‍പേഴ്സണും മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ശ്രീമതി ബീനാപോള്‍ 24ാമത് ഐ.എഫ്.എഫ്.കെയെക്കുറിച്ച് വിശദീകരിക്കും. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

Share